Sunday, September 4, 2011

അമ്മമ്മ



അമ്മ എന്ന് ഞാന്‍ വിളിക്കുന്ന എന്റെ അമ്മമ്മ എത്രയോ വര്‍ഷങ്ങള്‍ക് മുന്‍പാണ് കാലത്തിന്റെ ഒഴുക്കില്‍ മറഞ്ഞുപോയത് . ഒന്നര പതിറ്റാണ്ടിനു ഇപ്പുറം ആ നഷ്ടം എത്ര മാത്രം വലുതായിരുന്നു എന്ന് എനിക്ക് മനസ്സിലാവുന്നു ബോധം നഷ്ടമാവുന്നതിനു മുന്‍പ് ഒരു നോക്ക് കാണാന്‍ കഴിയാതെ , അല്ല ആരുടെയോ സ്വാര്‍ത്ഥതകള്‍ക് കീഴ്വഴങ്ങി ആ നശിച്ച ദിനം . വയസ്സായവരുടെ സ്നേഹ പ്രകടനങ്ങള്‍ ഒരു ശല്യമായി കാണുന്ന ചെറുപ്പക്കാരുടെ ഒരു പ്രതിനിധി ആയിരുന്ന എനിക്ക് അമ്മമ്മയുടെ വാത്സല്യത്തിന്റെ മൂല്യം ഒരിക്കലും മനസ്സിലായിരുന്നില്ല . എന്റെ നിസ്സഗത ആ മനസ്സിനെ എത്ര മാത്രം വേദനിപ്പിച്ചുട്ടുണ്ടാവും . നഷ്ടബോധത്തിന്റെ കാണാപ്പുറങ്ങളില്‍ കൈവിട്ടു പോയ ഒരു പട്ടമായ് എന്റെ മനസ്സ് എന്നും എന്നെന്നും . അമ്മമ്മേ അല്ല അമ്മെ ....മാപ്പ്