Sunday, September 4, 2011

അമ്മമ്മ



അമ്മ എന്ന് ഞാന്‍ വിളിക്കുന്ന എന്റെ അമ്മമ്മ എത്രയോ വര്‍ഷങ്ങള്‍ക് മുന്‍പാണ് കാലത്തിന്റെ ഒഴുക്കില്‍ മറഞ്ഞുപോയത് . ഒന്നര പതിറ്റാണ്ടിനു ഇപ്പുറം ആ നഷ്ടം എത്ര മാത്രം വലുതായിരുന്നു എന്ന് എനിക്ക് മനസ്സിലാവുന്നു ബോധം നഷ്ടമാവുന്നതിനു മുന്‍പ് ഒരു നോക്ക് കാണാന്‍ കഴിയാതെ , അല്ല ആരുടെയോ സ്വാര്‍ത്ഥതകള്‍ക് കീഴ്വഴങ്ങി ആ നശിച്ച ദിനം . വയസ്സായവരുടെ സ്നേഹ പ്രകടനങ്ങള്‍ ഒരു ശല്യമായി കാണുന്ന ചെറുപ്പക്കാരുടെ ഒരു പ്രതിനിധി ആയിരുന്ന എനിക്ക് അമ്മമ്മയുടെ വാത്സല്യത്തിന്റെ മൂല്യം ഒരിക്കലും മനസ്സിലായിരുന്നില്ല . എന്റെ നിസ്സഗത ആ മനസ്സിനെ എത്ര മാത്രം വേദനിപ്പിച്ചുട്ടുണ്ടാവും . നഷ്ടബോധത്തിന്റെ കാണാപ്പുറങ്ങളില്‍ കൈവിട്ടു പോയ ഒരു പട്ടമായ് എന്റെ മനസ്സ് എന്നും എന്നെന്നും . അമ്മമ്മേ അല്ല അമ്മെ ....മാപ്പ്

Thursday, November 12, 2009



ഹൃദയം കരകവിഞ്ഞ് ഒഴുകുന്നതാണോ കണ്ണുനീര്‍
ആണെങ്കില്‍ എനിക്ക് ഹൃദയമില്ല
വെറുപ്പിന്‍റെ കനല്ചൂടില്‍ അത് എന്നെ വറ്റിപ്പോയിരിക്കുന്നു

Tuesday, November 10, 2009





രക്തത്തിന്‍റെ നിറം പണ്ട് ചുവപ്പായിരുന്നു
ഇന്നത്‌ പച്ച , നീല , മഞ്ഞ
അങ്ങിനെ എന്തൊക്കെയോ ആയിത്തീര്‍ന്നിരിക്കുന്നു
നിങ്ങളുടെത് ഇതില്‍ ഇതാണ് സുഹൃത്തെ
സിരയില്‍ പടരുന്ന വിഷത്തിന്‍റെ നിറമെന്താണ് സുഹൃത്തെ

Sunday, September 27, 2009



ലവ് ആജ്‌ കല്‍ സിനിമ കണ്ടു , അത്ര മഹതരമയതൊന്നുമല്ല, എന്നാലും നാട്യക്കാരനായ മലയാളി കാണേണ്ടത് തന്നെ , എത്ര ഊഷ്മളമായി ഒരു ബന്ധത്തെ ചിത്രീകരിച്ചിരിക്കുന്നു . ഗാനങ്ങളും മനോഹരം

Saturday, September 19, 2009




ബ്ലോഗ്‌ create ചെയ്തു ഇത്ര ദിവസമായിട്ടും ഒരു പോസ്റ്റു പോലും ഇടാന്‍ പറ്റിയില്ല .......കാരണമറിയാമോ ..... എഴുതാന്‍ പഠിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ writers block ........അത് തന്നെ ..അതുതന്നെ